കുവൈത്ത് സിറ്റി: മലയാള സിനിമയുടെ ചരിത്രത്തിൽ അതുല്യമായ മുദ്ര പതിപ്പിച്ച നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണം മലയാള സിനിമക്ക് തീരാനഷ്ടമാണെന്ന് കോഴിക്കോട് ഡിസ്ട്രിക്ട് എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ). കലാപരവും സാമൂഹികബോധമുള്ളതുമായ സിനിമകളിലൂടെ ശ്രീനിവാസൻ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ കാലാതീതവും അനശ്വരവുമാണ്.
സാധാരണ മനുഷ്യരുടെ ജീവിത യാഥാർഥ്യങ്ങൾ, സാമൂഹിക വൈരുധ്യങ്ങൾ, രാഷ്ട്രീയവും സാംസ്കാരികവുമായ ചോദ്യങ്ങൾ എന്നിവ ഹാസ്യത്തിന്റെ നേർത്ത സ്പർശത്തോടെ അവതരിപ്പിക്കുന്നതിൽ ശ്രീനിവാസൻ വിജയിച്ചു.
നടനെന്ന നിലയിലും തിരക്കഥാകൃത്തെന്ന നിലയിലും സംവിധായകനെന്ന നിലയിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങളും സിനിമകളും മലയാള സിനിമയിൽ എക്കാലവും നിലനിൽക്കുമെന്നും കെ.ഡി.എൻ.എ സൂചിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.