കുവൈത്ത് സിറ്റി: രാജ്യത്ത് സ്പ്രിങ് ക്യാമ്പിങ് സീസണ് തുടക്കം. റിസർവേഷൻ തുടങ്ങി ആദ്യ 48 മണിക്കൂറിനുള്ളിൽ വടക്കൻ, തെക്കൻ മേഖലകളിലായി 760 പെർമിറ്റുകൾ അനുവദിച്ചു. കുവൈത്ത് മുനിസിപാലിറ്റിയിലാണ് ഇതിനായി അപേക്ഷ നൽകേണ്ടത്.
ക്യാമ്പിങ് പ്ലോട്ടുകൾ മറിച്ചു വാടകക്ക് നൽകുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും നിയമലംഘനം പിടികൂടിയാൽ പിഴ ചുമത്തുമെന്നും സ്പ്രിങ് ക്യാമ്പ്സ് കമ്മിറ്റി ചെയർമാൻ ഫൈസൽ അൽ ഉതൈബി വ്യക്തമാക്കി. ക്യാമ്പുകൾക്ക് സമീപം ബഗ്ഗികളുടെ അനധികൃത ഉപയോഗം പൊതു സുരക്ഷക്ക് ഭീഷണിയായതിനാൽ അവ പിടിച്ചെടുക്കുന്ന നടപടികൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ബഗ്ഗി അപകടങ്ങളെത്തുടർന്ന് ഒട്ടേറെ പേർ ആശുപത്രിയിൽ പ്രവേശിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ റിപ്പോർട്ടും ചൂണ്ടിക്കാട്ടി. ലൈസൻസില്ലാത്ത ക്യാമ്പുകൾ കണ്ടെത്തുന്ന പക്ഷം അവ നീക്കം ചെയ്യും. ഇതിനായുള്ള ചെലവും പിഴയും ഉടമകൾനിന്ന് ഈടാക്കുമെന്നും അൽ ഉതൈബി മുന്നറിയിപ്പ് നൽകി.അതിനിടെ, ജഹ്റ ഗവർണറേറ്റിൽ നടന്ന പരിശോധനയിൽ 94 ബഗ്ഗികളും, ആറു ട്രെയിലറുകളും ട്രക്കും നീക്കം ചെയ്തതായി മുനിസിപ്പൽ ഉദ്യോഗസ്ഥർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.