പള്ളികളിൽ നടന്ന മഴക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരത്തിൽനിന്ന്
കുവൈത്ത് സിറ്റി: രാജ്യത്ത് പള്ളികളിൽ ശനിയാഴ്ച മഴക്കുവേണ്ടിയുള്ള പ്രത്യേക നമസ്കാരം നടന്നു. ശനിയാഴ്ച രാവിലെ 10.30 ന് രാജ്യവ്യാപകമായി 125 പള്ളികളിൽ മഴ തേടൽ പ്രാർഥന നടന്നതായി അധികൃതർ അറിയിച്ചു.
വരൾച്ചയുടെ സമയത്ത് പ്രവാചകൻ നിർദേശിച്ച മാതൃകയുടെ ഭാഗമായാണ് നമസ്കാരം. വരൾച്ചയിലും മഴക്കുറവിലും മഴ തേടൽ പ്രാർഥന ഇസ്ലാം വിശ്വാസികൾ നടത്താറുണ്ട്.
ഇത് പ്രവാചകൻ മുഹമ്മദിന്റെ ഒരു സുന്നത്തായി കണക്കാക്കപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.