Posted On
date_range Updated On
date_range സ്പെഷൽ ഒളിമ്പിക്സ്; കുവൈത്ത് പങ്കെടുക്കും
കുവൈത്ത് സിറ്റി: ബെർലിനിൽ നടക്കുന്ന സ്പെഷൽ ഒളിമ്പിക്സ് വേൾഡ് ഗെയിംസിൽ കുവൈത്ത് അത്ലറ്റുകൾ പങ്കെടുക്കുമെന്ന് സ്പെഷൽ ഒളിമ്പിക്സ് കമ്മിറ്റി ഡയറക്ടർ റിഹാബ് ബൗറെസ്ലി അറിയിച്ചു.
ജൂൺ 12 മുതൽ 25 വരെയാണ് സ്പെഷൽ ഒളിമ്പിക്സ്. 35 പേർ കുവൈത്തിനെ പ്രതിനിധാനംചെയ്യും. അത്ലറ്റിക്സ്, നീന്തൽ, കുതിരസവാരി, ബൗളിങ്, സൈക്ലിങ് തുടങ്ങി നിരവധി ഇനങ്ങളിൽ കുവൈത്ത് ടീം മത്സരിക്കും. കായിക ക്യാമ്പുകളിലൂടെയാണ് താരങ്ങളെ തിരഞ്ഞെടുത്തത്. മാനസികമായും ശാരീരികമായും ഓരോ ഗെയിമിനും പ്രത്യേക പരിശീലനം നൽകി ഒരുക്കം ആരംഭിച്ചതായും റിഹാബ് ബൗറെസ്ലി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.