കുവൈത്ത് സിറ്റി: ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും ആവശ്യങ്ങൾ നിറവേറ്റുന്നതും പ്രധാന പരിഗണനയിലുള്ള വിഷയമാണെന്ന് സാമൂഹിക, കുടുംബ, ബാല്യകാലകാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല. ഇത്തരക്കാർ നേരിടുന്ന വെല്ലുവിളികൾ മറികടക്കുന്നതിനും എല്ലാ മേഖലകളിലും സാന്നിധ്യം ഉറപ്പാക്കുന്നതിനുമുള്ള നിരന്തരമായ ശ്രമങ്ങൾ നടന്നുവരുന്നതായും മന്ത്രി വ്യക്തമാക്കി.
സമൂഹത്തിൽ ഭിന്നശേഷിക്കാരുടെ സജീവ പങ്ക് ഉറപ്പുവരുത്തുന്നതിന് അവർക്കായുള്ള പരിപാടികളും സംരംഭങ്ങളും ശക്തിപ്പെടുത്താൻ സർക്കാർ താൽപര്യപ്പെടുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.ഭിന്നശേഷിക്കാരുമായി നടത്തിയ പ്രത്യേക കൂടിക്കാഴ്ചക്കുശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. സേവനങ്ങൾ മെച്ചപ്പെടുത്തൽ, സംരംഭങ്ങൾ വികസിപ്പിക്കൽ എന്നിവയെ കുറിച്ച് ഭിന്നശേഷിക്കാരുടെ നിരീക്ഷണങ്ങളും നിർദേശങ്ങളും മന്ത്രി കേട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.