ഈദ് - വിഷു പിക്നിക്കിൽ സ്പന്ദനം കുവൈത്ത് അംഗങ്ങൾ
Posted On
date_range Updated On
date_range സ്പന്ദനം കുവൈത്ത് ഈദ് -വിഷു പിക്നിക്
കുവൈത്ത് സിറ്റി: സ്പന്ദനം കുവൈത്ത് ആർട്സ് ആൻഡ് കൾചറൽ അസോസിയേഷൻ ഈദ്- വിഷു ആഘോഷവും പിക്നിക്കും സംഘടിപ്പിച്ചു. കബദിൽ നടന്ന പരിപാടി പ്രസിഡന്റ് ബിജു ഭവൻസ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി റജികുമാർ, മറ്റു ഭാരവാഹികളായ ഉത്തമൻ, രമാദേവി, സംഗീത, ഫാസില, എ.കെ. ഹുസൈൻ, റാണി എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും മത്സരങ്ങളും അരങ്ങേറി. എക്സിക്യൂട്ടിവ് മെംബർമാരായ ഗീത, എൽസമ്മ, ഹനീഫ, ലത്തീഫ്, സജിനി, സതീഷ്, സബീന, അജിത്ത് നായർ, ശ്രീകുമാർ പിള്ള എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.