Posted On
date_range Updated On
date_range സര്‍ക്കാര്‍ സ്കൂളുകളില്‍ സൗരോര്‍ജ പദ്ധതിക്ക് തുടക്കം
കുവൈത്ത് സിറ്റി: രാജ്യത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ സൗരോര്‍ജ പദ്ധതിക്ക് തുടക്കം. സുസ്ഥിര വികസനം കൈവരിക്കുന്നതിനും ഊർജ ഉപഭോഗം യുക്തിസഹമാക്കുന്നതിന്റെയും ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് വിദ്യാഭ്യാസ മന്ത്രാലയം പറഞ്ഞു. സബാഹ് അൽ നാസറിലെ മുദി ബുർജാസ് അൽ സോർ ഇന്റർ മീഡിയറ്റ് സ്കൂളിലാണ് സോളാര്‍ പദ്ധതി നടപ്പിലാക്കിയത്.
474 പാനലുകൾ ഉപയോഗിച്ചാണ് ഇവിടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നത്. ഓരോ പാനലില്‍നിന്നും 660 വാട്ട് പവർ വൈദ്യതി ലഭിക്കും. ഓട്ടോമാറ്റിക് വാഷിങ് സംവിധാനം പദ്ധതിയുടെ പ്രത്യേകതയാണെന്ന് അധികൃതര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.