സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ന്ന​താ​യി സു​ര​ക്ഷാ​വൃ​ത്ത​ങ്ങ​ൾ

കു​വൈ​ത്ത്​ സി​റ്റി: ഖ​ത്ത​റി​നെ​തി​രെ വി​വി​ധ രാ​ജ്യ​ങ്ങ​ൾ ഉ​പ​രോ​ധം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ ജി.​സി.​സി പ്ര​തി​സ​ന്ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ നി​രീ​ക്ഷ​ണ​ത്തി​ന്​ വി​ധേ​യ​മാ​ക്കും. രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലെ സൗ​ഹൃ​ദ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന അ​ഭി​പ്രാ​യ പ്ര​ക​ട​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ല. ന​യ​ത​ന്ത്ര വി​ഷ​യ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട​വ​ർ കൈ​കാ​ര്യം ചെ​യ്​​താ​ൽ മ​തി​യെ​ന്നും സാ​ധാ​ര​ണ​ക്കാ​ർ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ​ക്ഷം ചേ​ർ​ന്ന്​ അ​ഭി​പ്രാ​യ​പ്ര​ക​ട​നം ന​ട​ത്തു​ന്ന​ത്​ ശ​രി​യ​ല്ലെ​ന്നു​മാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ നി​ല​പാ​ട്​. രാ​ജ്യ​ത്തു​ള്ള സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും രാ​ജ്യ​ത്തി​ന്​ പു​റ​ത്ത്​ താ​മ​സി​ക്കു​ന്ന പൗ​ര​ന്മാ​രും ഇ​ക്കാ​ര്യ​ത്തി​ൽ ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന്​ സു​ര​ക്ഷാ വൃ​ത്ത​ങ്ങ​ൾ വ്യ​ക്​​ത​മാ​ക്കി. കു​വൈ​ത്തും മ​റ്റു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള ഉ​ത്ത​മ ബ​ന്ധ​ത്തെ മാ​നി​ക്കാ​ത്ത ഇ​ട​പെ​ട​ലു​ക​ൾ കു​റ്റ​കൃ​ത്യ​മാ​യി ക​ണ്ട്​ പ്രോ​സി​ക്യൂ​ഷ​ൻ ഉ​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ​ക്ക്​ വി​ധേ​യ​മാ​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 
 
News Summary - social media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.