ഇന്ത്യന്‍ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ നടന്ന വെൽഫെയർ ആൻഡ് റിലീഫ് ടീം രൂപവത്കരണ യോഗം
കുവൈത്ത് സിറ്റി: ഇന്ത്യന്‍ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റിയുടെ കീഴിൽ എല്ലാ സംസ്ഥാനക്കാരെയും ഉൾക്കൊള്ളിച്ച് വെൽഫെയർ ആൻഡ് റിലീഫ് ടീം രൂപവത്കരിച്ചു. കേന്ദ്ര പ്രസിഡന്റ് ശകീൽ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. വെൽഫെയർ ആൻഡ് റിലീഫ് ടീമിന്റെ ഉദ്ദേശ്യലക്ഷ്യങ്ങൾ അദ്ദേഹം വിശദമാക്കി. ബദർ അൽസമ ഐ.ടി മാനേജർ മുഹമ്മദ് റിഫായി മുഖ്യാതിഥിയായി. സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡന്റ് മുസ്തഫ മുളയങ്കാവ് സമാപന പ്രഭാഷണം നടത്തി. തമിഴ്നാട് പ്രസിഡന്റ് കിഫയത്തുല്ലാഹ്, കേരള ജനറൽ സെക്രട്ടറി അബ്ദുറഹീം എന്നിവർ സംസാരിച്ചു. സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി മുഹമ്മദ് അലി സ്വാഗതവും ജനറൽ സെക്രട്ടറി ഇമ്രാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.