ജി.സി.സി സാമൂഹിക കാര്യ വികസന മന്ത്രിമാരുടെ ഏകോപന യോഗ പ്രതിനിധികൾക്കൊപ്പം സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ.അംതാൽ അൽ ഹുവൈല
കുവൈത്ത് സിറ്റി: ജോർഡൻ തലസ്ഥാനമായ അമ്മാനിൽ നടന്ന ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ സാമൂഹിക കാര്യ വികസന മന്ത്രിമാരുടെ 49ാമത് ഏകോപന യോഗത്തിൽ കുവൈത്ത് പ്രതിനിധി സംഘത്തെ സാമൂഹിക കാര്യ, കുടുംബ, ബാല്യകാല കാര്യ മന്ത്രി ഡോ. അംതാൽ അൽ ഹുവൈല നയിച്ചു. അറബ് സാമൂഹിക കാര്യ മന്ത്രിമാരുടെ കൗൺസിലിന്റെ അജണ്ട യോഗം ചർച്ച ചെയ്തു.
ജി.സി.സി അധ്യക്ഷ സ്ഥാനത്ത് കുവൈത്ത് നടത്തിയ മികച്ച ശ്രമങ്ങളെയും സംയുക്ത ഗൾഫ് സാമൂഹിക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും ജി.സി.സി രാജ്യങ്ങൾക്കിടയിൽ ഏകോപനവും സംയോജനവും മുന്നോട്ട് കൊണ്ടുപോകുന്നതിനും നൽകിയ സംഭാവനകളെയും പങ്കെടുത്തവർ അഭിനന്ദിച്ചു. കുവൈത്ത് ശ്രമങ്ങൾ സാമൂഹിക നയങ്ങളുടെയും പരിപാടികളുടെയും വികസനത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തിയതായും ചൂണ്ടികാട്ടി. പുതിയ അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത ബഹ്റൈന്‍ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. മുൻകാല നേട്ടങ്ങൾ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്നതിലും ഗൾഫ് സഹകരണം ശക്തിപ്പെടുത്തുന്നതിനും വിജയിക്കട്ടെ എന്നും ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.