Posted On
date_range Updated On
date_range മഞ്ഞുവീഴ്ച; ഇസ്താംബൂളിലെ കുവൈത്ത് പൗരന്മാർക്ക് ജാഗ്രത നിർദേശം
കുവൈത്ത് സിറ്റി: മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നതിനാൽ ഇസ്താംബൂളിലും പരിസര പ്രദേശങ്ങളിലുമുള്ള കുവൈത്ത് പൗരന്മാരോട് ജാഗ്രത പാലിക്കാൻ ഇസ്താംബൂളിലെ കുവൈത്ത് സ്റ്റേറ്റ് കോൺസുലേറ്റ് ജനറൽ അഭ്യർഥിച്ചു.
കാറ്റ് ശമിക്കുന്നതുവരെ നഗരങ്ങൾക്കും പ്രദേശങ്ങൾക്കും ഇടയിലുള്ള യാത്ര ഒഴിവാക്കണമെന്നും നിർദേശിച്ചു. സുരക്ഷ ഉറപ്പാക്കാൻ പ്രാദേശിക ഭരണ സ്ഥാപനങ്ങളുടെ നിർദേശങ്ങൾ പാലിക്കണം. സഹായം ആവശ്യമുണ്ടെങ്കിൽ കോൺസുലേറ്റുമായി ബന്ധപ്പെടാനും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.