കുവൈത്ത് സിറ്റി: വിദ്യാർഥികളിലെ പുകവലിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ അക്കാദമിക വർ ഷത്തിൽ രേഖപ്പെടുത്തിയത് 1446 കേസുകൾ. ഇതിൽ 38 പേർ പെൺകുട്ടികളാണ്. അഹ്മദി എജുക്കേഷൻ സോണിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. ഹവല്ലി സോണിലും മുബാറക് അൽ കബീർ സോണിലുമാണ് പിന്നീടുള്ളത്. ഇലക്ട്രിക് സിഗരറ്റുകൾ പ്രചാരം നേടിയതോടെ വിദ്യാർഥികൾ കൂടുതലായി ഇതിലേക്ക് ആകർഷിക്കപ്പെടുന്നതായും റിപ്പോർട്ടുണ്ട്. 13നും 15നും ഇടയിൽ പ്രായമുള്ള വിദ്യാർഥികളാണ് ഈ ദുശ്ശീലത്തിന് അടിപ്പെടുന്നതെന്നാണ് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ദേശീയ പുകവലിവിരുദ്ധ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നത്.
വിദേശ വിദ്യാർഥികളെ അപേക്ഷിച്ച് സ്വദേശി വിദ്യാർഥികൾക്കിടയിലാണ് ഈ പ്രവണത കൂടുതൽ. രാജ്യത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകവലി നിരോധിച്ചിട്ടുണ്ട്. സർവകലാശാലകൾ, കോളജുകൾ, അപ്ലൈഡ് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവക്കെല്ലാം നിരോധനം ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അനുബന്ധ കെട്ടിടങ്ങളിലും പുകവലി പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പുകവലിച്ചാൽ 50 ദീനാർ പിഴ ഇൗടാക്കുമെന്നാണ് പരിസ്ഥിതി അതോറിറ്റിയുടെ ഉത്തരവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.