കുവൈത്ത് സിറ്റി: കുവൈത്തിൽ ശനിയാഴ്ച രാത്രി ചെറിയ തോതിൽ മഴ ആരംഭിച്ചു. ഞായറാഴ്ച മുതൽ കാലാവസ്ഥ സ്ഥിരത കൈവരിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിെൻറയും പ്രമുഖ പ്രവചകന്മാരുടെയും പ്രവചനം. അതേസമയം, നേരത്തേ പ്രവചിക്കപ്പെട്ട പോലെ വെള്ളിയാഴ്ച കനത്ത മഴ ഉണ്ടായില്ല. വെള്ളപ്പൊക്കത്തിന് കാരണമാവുന്ന കനത്ത മഴ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഉണ്ടാവുമെന്നായിരുന്നു പ്രവചനം. അന്തരീക്ഷം മൂടിക്കെട്ടിനിന്നതല്ലാതെ കാര്യമായ മഴ പെയ്തില്ല.
പ്രവചനത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ സംവിധാനങ്ങൾ സർവ സന്നാഹവുമായി കാത്തിരുന്നെങ്കിലും ഒന്നും വേണ്ടിവന്നില്ല.
ശനിയാഴ്ച രാത്രി മഴ ആരംഭിച്ചതോടെ നേരത്തെ വെള്ളപ്പൊക്കമുണ്ടായ സെവൻത് റിങ് റോഡ് അൽപനേരം അടച്ചിെട്ടങ്കിലും വൈകാതെ തുറന്നുകൊടുത്തു. പൊലീസും അഗ്നിശമന വിഭാഗവും നാഷനൽ ഗാർഡും മുനിസിപ്പാലിറ്റിയും ഇപ്പോഴും ജാഗ്രത കൈവിട്ടിട്ടില്ല.
കഴിഞ്ഞയാഴ്ചത്തെ വെള്ളപ്പൊക്കത്തിെൻറ അനുഭവം മുന്നിലുള്ളത് കൊണ്ട് അന്തരീക്ഷം പൂർണമായി തെളിയുന്നത് വരെ പൂർണ ജാഗ്രതയിലാണ് അധികൃതർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.