എസ്.കെ.ജെ.എം മുഅല്ലിം ശിൽപശാല കെ.ഐ.സി ചെയർമാൻ ശംസുദ്ദീൻ ഫൈസി എടയാറ്റൂർ ഉദ്ഘാടനം ചെയ്യുന്നു

എസ്.കെ.ജെ.എം മുഅല്ലിം ശിൽപശാല സംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: എസ്.കെ.ജെ.എം കുവൈത്ത് റെയ്ഞ്ചിന്റെ നേതൃത്വത്തിൽ മദ്റസ പാഠ പുസ്തക പരിഷ്കരണത്തിന്റെ ഭാഗമായി 'അബ് വാബ്' മുഅല്ലിം ശിൽപശാല സംഘടിപ്പിച്ചു. കുവൈത്ത് റെയ്ഞ്ച് പ്രസിഡന്റ് അബ്ദുൽ റഹീം ഹസനി അധ്യക്ഷത വഹിച്ചു. കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.

സമസ്ത മുദരിബ് അബ്ദുല്‍ ജബ്ബാര്‍ അന്‍വരി തലയാട് വിഷയാവതരണം നടത്തി. കെ.ഐ.സി പ്രസിഡന്റ് അബ്ദുൽ ഗഫൂർ ഫൈസി പ്രാർത്ഥന നിർവഹിച്ചു. കെ.ഐ.സി സെക്രട്ടറി അബ്ദുല്‍ ഹമീദ് അന്‍വരി സ്വാഗതവും പരീക്ഷ ബോര്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം ഫൈസി നന്ദിയും പറഞ്ഞു.

Tags:    
News Summary - SKJM Muallim organized a workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.