എസ്.ഐ.ആർ: പ്രവാസികൾക്ക് പേര് ചേർക്കാൻ അപേക്ഷിക്കാം

കുവൈത്ത് സിറ്റി: എസ്.ഐ.ആർ കരട് പട്ടികയിൽ നിന്നും പുറത്തായവരും നേരത്തേ പേരില്ലാത്തവരുമായ പ്രവാസികൾക്ക് പേര് ചേർക്കുന്നതായി ഇപ്പോൾ അപേക്ഷിക്കാം. ജനുവരി 22 ന് മുമ്പായി അപേക്ഷ, പരാതി എന്നിവ നൽകണം. ഈ അപേക്ഷകളിലെ നടപടികൾ കൂടി പൂർത്തീകരിച്ച് ഫെബ്രുവരി 21ന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കും.

(https://voters.eci.gov.in/) നിന്നും ഫോമുകൾ ഡൗൺലോഡ് ചെയ്ത് പേര് ചേർക്കാം. പ്രവാസികൾ ഫോം സിക്സ്-എ ആണ് പൂരിപ്പിച്ച് നൽകേണ്ടത്. അതത് സ്ഥലങ്ങളിലെ ബി.എൽ.ഒമാരിൽനിന്ന് ഫോമുകൾ വാങ്ങാം. ഓൺലൈൻ വഴിയും അപേക്ഷിക്കാം. അപേക്ഷകളിൽ അതത് ബൂത്ത് ചുമതലയുള്ള ബി.എൽ.ഒ മാർ വഴിയാകും അംഗീകാരം നൽകുക.

പേര് ഉറപ്പാക്കാൻ

തെരഞ്ഞെടുപ്പ് കമീഷന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവ വഴിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ കൈവശമുള്ള അച്ചടിച്ച കോപ്പി വഴിയും വോട്ടർമാർക്ക് കരട് പട്ടിക പരിശോധിക്കാം.

- voters.eci.gov.in/download-eroll?stateCode=S11 -എന്ന ലിങ്ക് വഴി വിവരങ്ങൾ നൽകി ബൂത്ത് തല പട്ടികയുടെ പി.ഡി.എഫ് ഡൗൺലോഡ് ചെയ്ത് പരിശോധന നടത്താം. ജില്ല, അസംബ്ലി എന്നിവ നൽകിയ ശേഷം, നിയമസഭാ മണ്ഡലത്തിലെ പോളിങ് ബൂത്ത് ലിസ്റ്റ് തെരഞ്ഞെടുത്ത ശേഷം കാപ്ച നൽകി ഡൗൺലോഡ് ചെയ്യാം.

മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറുടെ വെബ്സൈറ്റായ www.ceo.kerala.gov.in/voters-corner ലും തെരഞ്ഞെടുപ്പ് കമീഷന്റെ ecinet മൊബൈൽ ആപ്പ് വഴിയും പട്ടിക പരിശോധിക്കാം. -electoralsearch.eci.gov.in/, https://electoralsearch.eci.gov.in/uesfmempmlkypo

എന്ന ലിങ്ക് വഴി എപിക് നമ്പർ (ഏറ്റവും പുതിയ വോട്ടർ ഐ.ഡി നമ്പർ/ എന്യൂമറേഷൻ ഫോമിൽ മുകളിലായി പ്രിന്റ് ചെയ്ത എപിക് നമ്പർ) എന്നിവ നൽകിയും പേര് ഉറപ്പുവരുത്താം.

എപിക് നമ്പർ, പേര്, വയസ്സ്, ബന്ധുവിന്റെ പേര്, സംസ്ഥാനം, ജില്ല, നിയോജക മണ്ഡലം, ഭാഗം, പോളിങ് ബൂത്ത്, ക്രമനമ്പർ എന്നിവ സഹിതം വിശദാംശങ്ങൾ അറിയാം. മൊബൈൽ നമ്പർ, സർച്ച് ഡീറ്റയിൽസ് (പേര്, ജനനതീയതി, ബന്ധുവിന്റെ പേര്, വയസ്സ്, അസംബ്ലി വിവരങ്ങൾ എന്നിവ നൽകിയും) വഴിയും പരിശോധിക്കാം.

പ്ര​വാ​സി​ക​ൾ​ക്ക് ഫോം ​സി​ക്സ്-​എ

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലു​ള്ള ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ പേ​ര് ചേ​ർ​ക്കാ​ൻ ഫോം ​സി​ക്സ്-​എ​യി​ൽ ആ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. പാ​സ്​​പോ​ർ​ട്ട് ന​മ്പ​ർ, വി​സ വി​ശ​ദാം​ശ​ങ്ങ​ൾ എ​ന്നി​വ ഈ ​ഫോ​മി​ൽ ന​ൽ​ക​ണം. പ്ര​വാ​സി വോ​ട്ട​റാ​യി പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ൽ നാ​ട്ടി​ലു​ണ്ടെ​ങ്കി​ൽ അ​താ​ത് ഇ​ട​ങ്ങ​ളി​ൽ വോ​ട്ട് ചെ​യ്യാം.

Tags:    
News Summary - SIR: Expatriates can apply to add their names

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.