‘എസ്.ഐ.ആറും തെരഞ്ഞെടുപ്പും’ കെ.എം.സി.സി സെമിനാർ 23ന്

കുവൈത്ത് സിറ്റി: കെ.എം.സി.സി കാസർകോട് ജില്ല സമ്മേളന പ്രചാരണാർഥം കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി ‘എസ്.ഐ.ആറും നിയമസഭ തെരഞ്ഞെടുപ്പും’ എന്ന പേരിൽ സെമിനാർ സംഘടിപ്പിക്കും.

ജനുവരി 23നാണ് സെമിനാർ. പരിപാടിയുടെ പോസ്റ്റർ കുവൈത്തിലെ വ്യവസായി ഇക്ബാൽ കുശാൽ നഗർ പ്രകാശനം ചെയ്തു. കെ.എം.സി.സി കാഞ്ഞങ്ങാട് മണ്ഡലം ആക്റ്റിങ് പ്രസിഡന്റ് ശംസുദ്ദീൻ ബദരിയ അധ്യക്ഷത വഹിച്ചു.

ഫർവാനിയ ഹിൽടോപ്പ് റസ്‌റ്റോറന്റ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, ജനറൽ സെക്രട്ടറി മിസ്ഹബ് മാടമ്പില്ലത്ത്‌, സഹ ഭാരവാഹികളായ അബ്ദുല്ല കടവത്ത്, സുഹൈൽ ബല്ല, യൂസഫ് കൊത്തിക്കൽ, റഫീഖ് ഒളവറ, ഖാലിദ് പള്ളിക്കര, സി.പി. അഷ്‌റഫ്‌, കാഞ്ഞങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി മുഹമ്മദലി ബദരിയ, വൈസ് പ്രസിഡന്റ് പി.എ. നാസർ, സെക്രട്ടറിമാരായ അസ്‌ലം പരപ്പ, എം.കെ. മെഹറൂഫ്, സലീം അതിഞ്ഞാൽ എന്നിവർ സന്നിഹിതരായി.

Tags:    
News Summary - ‘SIR and Elections’ KMCC Seminar on 23rd

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.