കുവൈത്ത് സിറ്റി: സിലിക്കോൺ വിരലടയാളം ഉപയോഗിച്ച് ഹാജർ പഞ്ചിങ്ങിൽ കൃത്രിമം നടത്തിയ സംഭവത്തിൽ നീതിന്യായ മന്ത്രാലയത്തിലെ ഏഴ് ജീവനക്കാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
പ്രതികളെ തുടർ നിയമനടപടികൾക്കായി പ്രോസിക്യൂഷന് കൈമാറി. തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ഉത്തരവിട്ട സർക്കാർ പ്രതികൾക്കെതിരെ മുഖംനോക്കാതെ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി.
പൊതുമേഖല ജീവനക്കാരോട് ധാർമിക രീതികൾ പാലിക്കണമെന്നും സർക്കാർ ഓഫിസുകളിൽ സംശയാസ്പദമായ പ്രവർത്തനങ്ങൾ കണ്ടാൽ അധികാരികളെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഔദ്യോഗിക രേഖകൾ കൃത്രിമം കാണിക്കുന്നവർക്കും പൊതുഫണ്ട് ദുരുപയോഗം ചെയ്യുന്നവർക്കുമെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.