കോവിഡ്​: ഫെബ്രുവരി 27ന്​ ശേഷം കുവൈത്തിലേക്ക് വന്നവർ പരിശോധനക്ക്​ എത്തണം

കുവൈത്ത്​ സിറ്റി: ഫെബ്രുവരി 27ന്​ ശേഷം വിദേശരാജ്യങ്ങളിൽനിന്ന്​ കുവൈത്തിലെത്തിയ വിദേശികളോട്​ ആരോഗ്യ മന്ത്ര ാലയം പരിശോധനക്ക്​ എത്താൻ നിർദേശിച്ചു. മിഷ്​രിഫ്​ ഫെയർ ഗ്രൗണ്ടിൽ സിക്​സ്​ത്​ റിങ്​ റോഡ്​ പ്രവേശന കവാടത്തിലെ ഹാൾ നമ്പർ ആറിലാണ്​ എത്തേണ്ടത്​. സിവിൽ ​​െഎഡിയും പാസ്​പോർട്ടും നിർബന്ധമായും കൊണ്ടുവരണം.

വിവിധ ഗവർണറേറ്റിലുള്ളവർക്ക്​ വ്യത്യസ്​ത തീയതികളിലാണ്​ നിശ്ചയിച്ചിട്ടുള്ളത്​. ജഹ്​റ ഗവർണറേറ്റിലുള്ളവർ മാർച്ച്​ 12 വ്യാഴാഴ്​ചയും മുബാറക്​ അൽ കബീർ ഗവർണറേറ്റിലെ താമസക്കാർ മാർച്ച്​ 13നും ഫർവാനിയ ഗവർണറേറ്റിലുള്ളവർ 14നും ഹവല്ലി ഗവർണറേറ്റിലുള്ളവർ 15നും അഹ്​മദി ഗവർണറേറ്റിലുള്ളവർ 16നും കാപിറ്റൽ ഗവർണറേറ്റിലെ താമസക്കാർ മാർച്ച്​ 17നും ഹാജരാവണം.

രാവിലെ എട്ടുമണി മുതൽ വൈകീട്ട്​ ആറുമണി വരെയാണ്​ പ്രവർത്തന സമയം. പരിശോധനക്ക്​ എത്തൽ നിർബന്ധമാണെന്നും വീഴ്​ച വരുത്തിയാൽ നിയമനടപടിയുണ്ടാവുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Tags:    
News Summary - Should come for Check up After February in Kuwait-Kuwait News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.