ഐ.എസ്.എസ്.എഫ് ഷോട്ട്ഗൺ ലോകകപ്പ് വനിത ട്രാപ് ടീം ഇനത്തിൽ വെങ്കല മെഡൽ നേടിയ കുവൈത്ത് ടീം
കുവൈത്ത് സിറ്റി: മൊറോക്കോയിലെ റബാത്തിൽ നടന്ന ഐ.എസ്.എസ്.എഫ് ഷോട്ട്ഗൺ ലോകകപ്പ് വനിത ട്രാപ് ടീം ഇനത്തിൽ കുവൈത്തിന് നേട്ടം. വനിത വിഭാഗത്തിൽ കുവൈത്തിനുവേണ്ടി ഹജർ അബ്ദുൽ മാലിക്, ഷഹാദ്, സാറ അൽ ഹവൽ എന്നിവർ വെങ്കല മെഡൽ നേടി. പുരുഷന്മാരുടെ ട്രാപ് ടീം വിഭാഗത്തിൽ ഖാലിദ് അൽ മുദാഫ്, നാസർ അൽ മിക്ലെദ്, യൂസഫ് അൽ റാഷിദി എന്നിവരടങ്ങുന്ന സംഘം നാലാമതെത്തി. നേരത്തേ പുരുഷ വിഭാഗത്തിൽ കുവൈത്ത് വെള്ളിമെഡൽ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.