ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത്​ സിറ്റി: പാലക്കാട്​ ഷൊർണൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു. ഷൊർണൂർ മതിലിങ്കൽ വീട്ടിൽ റോയ്​ ജോൺ (63) ആണ്​ മരിച്ചത്​. അൽ മുല്ല കമ്പനി ജീവനക്കാരനായിരുന്നു. ഭാര്യ: മിനി (കുവൈത്ത്​ ക്വാളിറ്റി നെറ്റ്​ കമ്പനി). മക്കൾ: നിഥില റോയ്​, നർദ റോയ്​ (ഇരുവരും വിദ്യാർഥികൾ). മൃതദേഹം ബുധനാഴ്​ച രാവിലെ 11ന്​ സബാഹ്​ ആശുപത്രി മോർച്ചറിയിൽ പൊതുദർശനത്തിന്​ വെക്കും. ഷൊർണൂർ ഇമ്മാനുവേൽ മാർത്തോമ്മ ചർച്ച ഇടവക അംഗമാണ്​. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.