വെടിവെപ്പ് പരിശീലനം; ജാഗ്രത പാലിക്കണം

കുവൈത്ത് സിറ്റി: തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ വൈകീട്ട് ആറു വരെ നിശ്ചിത സമുദ്രപരിധിയിൽ വെടിവെപ്പ് പരിശീലന അഭ്യാസങ്ങൾ നടത്തുമെന്ന് സൈന്യം അറിയിച്ചു. വ്യോമസേനയും നാവികസേനയും നടത്തുന്ന ലൈവ്-ഫയർ അഭ്യാസങ്ങളെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കുവൈത്ത് കരസേനയുടെ മോറൽ ഗൈഡൻസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.

റാസ് അൽ ജുലൈയയിൽനിന്ന് ഖറുഹ് ദ്വീപിലേക്കുള്ള കിഴക്കൻ മേഖലയും റാസ് അൽ സൂർ മുതൽ ഉമ്മുൽ-മറാഡിം ദ്വീപിലേക്കുള്ള കിഴക്കൻ മേഖലയിലുമാണ് അഭ്യാസങ്ങള്‍ നടക്കുക. അഭ്യാസ സമയത്ത് മത്സ്യതൊഴിലാളികളും കടലിൽ യാത്ര ചെയ്യുന്ന പൗരന്മാരും പ്രവാസികളും ഈ പ്രദേശം ഒഴിവാക്കണമെന്ന് ഡയറക്ടറേറ്റ് അഭ്യർഥിച്ചു.

Tags:    
News Summary - Shooting training; be careful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.