ജീവനക്കാർക്ക്​ കോവിഡ്​: കുവൈത്തിൽനിന്ന്​ തിരിച്ചുപോകുന്ന കപ്പൽ തടഞ്ഞുവെച്ചു

കുവൈത്ത്​ സിറ്റി: ആറു​ ജീവനക്കാർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചതോടെ കുവൈത്തിലേക്ക്​ ആടുമായി വന്ന്​ തിരിച്ചുപോകുന്ന കപ്പൽ ആസ്​ട്രേലിയയിലെ പെർത്തിൽ തടഞ്ഞുവെച്ചു. കപ്പലിലെ ജീവനക്കാരിൽ ചിലർക്ക്​ കടുത്ത പനി അനുഭവപ്പെട്ടതിനെ തുടർന്ന്​ ആസ്​ട്രേലിയൻ എമിഗ്രേഷൻ ആൻഡ്​ അഗ്രികൾചറൽ അതോറിറ്റി കോവിഡ്​ പരിശോധനക്ക്​ സംവിധാനം ഒരുക്കുകയായിരുന്നു. വൈറസ്​ സ്ഥിരീകരിച്ചതിനാൽ ഇവരെ ഹോട്ടലിലേറ്റ്​ മാറ്റി. കപ്പലിന്​ ആദ്യം യാത്രാനുമതി ലഭിച്ചത്​ സംബന്ധിച്ച്​ അധികൃതർ അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന്​ പശ്ചിമേഷ്യയിലേക്ക്​ 56,000 ആടുകളെ കൊണ്ടുവരാനുള്ള മറ്റൊരു കപ്പലി​​െൻറ യാത്ര നീട്ടിവെച്ചു. ആസ്​ട്രേലിയൻ ലൈവ്​സ്​റ്റോക്ക്​ എക്​സ്​പോർ​േട്ടഴ്​സ്​ കൗൺസിൽ സി.ഇ.ഒ മാർക്ക്​ ഹാ​ർവേ അറിയിച്ചതാണിത്​.
Tags:    
News Summary - ship-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.