ശി​ഫ അ​ൽ ജ​സീ​റ അ​ൽ നാ​ഹി​ൽ ക്ലി​നി​ക്ക് റേ​ഡി​യോ​ള​ജി ഡേ ​പ​രി​പാ​ടി​യി​ൽ മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും സ്റ്റാ​ഫും

ശി​ഫ അ​ൽ ജ​സീ​റ അ​ൽ നാ​ഹി​ൽ ക്ലി​നി​ക് റേ​ഡി​യോ​ള​ജി ഡേ ​ആ​ച​രി​ച്ചു

കു​വൈ​ത്ത് സി​റ്റി: വേ​ൾ​ഡ് റേ​ഡി​യോ​ള​ജി ഡേ ​അ​ബ്ബാ​സി​യ ശി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ് അ​ൽ നാ​ഹി​ൽ ഇ​ന്റ​ർ​നാ​ഷ​ന​ൽ ക്ലി​നി​ക്കി​ൽ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ച​രി​ച്ചു.

ച​ട​ങ്ങി​ൽ റേ​ഡി​യോ​ള​ജി എ​ക്സി​ബി​ഷ​നും സീ​നി​യ​ർ റേ​ഡി​യോ​ള​ജി​സ്റ്റ് ഡോ. ​ഉ​മേ​ഷ്‌ നാ​രാ​യ​ണ​പ്പ​ക്ക് അ​വാ​ർ​ഡ് ദാ​ന​വും ന​ട​ത്തി. തു​ട​ർ​ച്ച​യാ​യ 32 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​നാ​ണ് അ​വാ​ർ​ഡ്. ശി​ഫ അ​ൽ​ജ​സീ​റ കു​വൈ​ത്ത് ബി​സി​ന​സ് ഡെ​വ​ല​പ്മെ​ന്റ് ആ​ൻ​ഡ് ഓ​പ​റേ​ഷ​ൻ​സ് ഹെ​ഡ് അ​സീം സേ​ട്ട് സു​ലൈ​മാ​ൻ, അ​ൽ നാ​ഹി​ൽ ക്ലി​നി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ മാ​നേ​ജ​ർ വി​ഗി​ത്ത് വി. ​നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് അ​വാ​ർ​ഡ് കൈ​മാ​റി.

ശി​ഫ അ​ൽ ജ​സീ​റ അ​ൽ നാ​ഹി​ൽ ക്ലി​നി​ക് റേ​ഡി​യോ​ള​ജി ദി​ന​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച എ​ക്സി​ബി​ഷ​ൻ

റേ​ഡി​യോ​ള​ജി ടെ​ക്‌​നീ​ഷ്യ​ൻ​മാ​രാ​യ അ​നീ​ഷ് കു​മാ​ർ, ആ​ദി​ൽ എ​ന്നി​വ​ർ റേ​ഡി​യോ​ള​ജി പൊ​തു​വി​ജ്ഞാ​ന എ​ക്സി​ബി​ഷ​ന് നേ​തൃ​ത്വം ന​ൽ​കി. ഡെ​പ്യു​ട്ടി അ​ഡ്മി​ൻ മാ​നേ​ജ​ർ ലൂ​സി​യ വി​ല്യം​സ്, മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​സ​ഞ്ജീ​വ് പ്ര​സാ​ദ് എ​ന്നി​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ഡോ​ക്ട​ർ​മാ​ർ, ജീ​വ​ന​ക്കാ​ർ, പൊ​തു​ജ​ന​ങ്ങ​ൾ എ​ന്നി​വ​ർ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി.

Tags:    
News Summary - Shifa Al Jazeera Al Nahil Clinic Radiology Day celebrated

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.