കുവൈത്ത് സിറ്റി: ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ 12ാം വാർഷികാഘോഷത്തോടനുബന്ധിച്ച് ആകർഷകമായ നിരക്കിളവുകളും പ്രത്യേകാനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഡിസംബർ പത്തുവരെ ശിഫ അൽ ജസീറ മെഡിക്കൽ സെൻറർ ഫഹാഹീൽ, ഫർവാനിയ ബ്രാഞ്ചുകളിലും ജലീബ് അൽ ശുയൂഖ് അൽ നാഹിൽ ഇൻറർനാഷനൽ ക്ലിനിക്കിലും കൺസൽേട്ടഷൻ ഫീസ്, എക്സ് റേ, ലാബ് സർവീസുകൾ എന്നിവയിൽ 20 ശതമാനം ഇളവ് ലഭിക്കും. ഇതിന് പുറമെ ഷുഗർ, കൊളസ്ട്രോൾ പരിശോധന ഉൾപ്പെടുത്തി ഒരു ദീനാറിന് ആരോഗ്യ പരിശോധന പാക്കേജും ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രിക്സ്, ഒാർത്തോപീഡിക്ക്, ഇേൻറണൽ മെഡിസിൻ, ഡെർമറ്റോളജി, ഒഫ്താൽമോളജി തുടങ്ങി വിവിധ ചികിത്സ വിഭാഗങ്ങളിൽ പ്രത്യേക ആനുകൂല്യങ്ങളും ലഭ്യമാക്കിയിട്ടുണ്ട്. ഒരു ദീനാർ മുതൽ 19 ദീനാർ വരെ നിരക്കുകളിൽ വിവിധ ഹെൽത് ചെക്കപ്പ് പാക്കേജുകൾ ലഭ്യമാണെന്ന് മാനേജ്മെൻറ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.