Posted On
date_range Updated On
date_range ശവ്വാൽ മാസപ്പിറ: ചന്ദ്രദർശന കമ്മിറ്റി നാളെ യോഗം ചേരും
കുവൈത്ത് സിറ്റി: ശവ്വാൽ മാസാരംഭം കുറിക്കുന്ന ചന്ദ്രക്കല കാണാൻ ബുധനാഴ്ച വൈകുന്നേരം ആറിന് സുപ്രീം ജുഡീഷ്യൽ കൗൺസിൽ ആസ്ഥാനത്ത് യോഗം ചേരുമെന്ന് ചന്ദ്രദർശന സമിതി അറിയിച്ചു. മാസപ്പിറവി കാണുന്നവർ വിവരം അറിയിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു.
അമീർ ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് എന്നിവർക്കും പൗരന്മാർക്കും താമസക്കാർക്കും അതോറിറ്റി ആശംസകൾ അറിയിച്ചു.
കുവൈത്തിന്റെയും നേതൃത്വത്തിന്റെയും ജനങ്ങളുടെയും സുരക്ഷക്കും അഭിവൃദ്ധിക്കും വേണ്ടിയും, രക്തസാക്ഷികൾക്കും മേലും പരിക്കേറ്റവരുടെ രോഗശാന്തിക്കു വേണ്ടിയും അതോറിറ്റി പ്രാർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.