അബു കോട്ടയിൽ, ഐ.കെ. ഗഫൂർ, ടി. മുക്സിത്
കുവൈത്ത് സിറ്റി: വിദ്യാസദനം എജുക്കേഷനൽ ആൻഡ് ചാരിറ്റബ്ൾ ട്രസ്റ്റിന് കീഴിൽ ഭിന്നശേഷി മേഖലയിലെ ഏഷ്യയിലെ തന്നെ ഒന്നാം നിര സ്ഥാപനമായി കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂരിൽ ആരംഭിക്കുന്ന ശാന്തി സദനം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിനെ (സിറാസ്) പിന്തുണക്കാൻ കുവൈത്തിൽ കമ്മിറ്റി രൂപവത്കരിച്ചു.
ഹ്രസ്വ സന്ദർശനാർഥം കുവൈത്തിലെത്തിയ പ്രമുഖ സൈക്കോളജിസ്റ്റും സിറാസ് ഡയറക്ടറുമായ ഷറഫുദ്ദീൻ കടമ്പോട്ട്, ശാന്തിസദനം മാനേജർ ഹമീദ് ഹാജി എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ദിവസം നടത്തിയ അഭ്യുദയകാംക്ഷികളുടെ യോഗത്തിലാണ് കമ്മിറ്റി രൂപവത്കരിച്ചത്.
ശാന്തി സദനത്തിന്റെ പുതിയ പദ്ധതി ഡോ. ഷറഫുദ്ദീൻ കടമ്പോട്ട് വിശദീകരിച്ചു. ഭാരവാഹികൾ: ഡോ. അമീർ, ഹംസ പയ്യന്നൂർ, ശബീർ മണ്ടോളി, ഹംസ പയ്യന്നൂർ (രക്ഷാധികാരികൾ), അബു കോട്ടയിൽ (ചെയർമാൻ), ഐ.കെ. ഗഫൂർ (പ്രസിഡന്റ്), ടി. മുക്സിത് (ജനറൽ സെക്രട്ടറി), പി.ടി. ശരീഫ് (വൈസ് ചെയർമാൻ), കെ.പി. യൂനുസ് (ട്രഷറർ), എ.കെ. മുനീർ (വൈസ് പ്രസിഡന്റ്), ഉമർ ഫാറൂഖ് (ജോയന്റ് സെക്രട്ടറി).
ബുദ്ധിപരവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സമഗ്രവികസനത്തിനും അനാഥരാക്കപ്പെടുന്ന ഭിന്നശേഷിക്കാരുടെ മാത്യകാപരമായ സംരക്ഷണത്തിനും പുനരധിവാസത്തിനും ഭിന്നശേഷി മേഖലയിലെ ഗവേഷണത്തിനുമാണ് സ്ഥാപനം രൂപവത്കരിക്കുന്നത്.
പദ്ധതിയുമായി സഹകരിക്കാൻ താൽപര്യമുള്ളവർ 66449521, 99138964 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.