കുവൈത്ത് സിറ്റി: കുവൈത്തിലെ പക്ഷി മാർക്കറ്റിൽ അധികൃതർ സംയുക്ത പരിശോധന നടത്തി. ആഭ്യന്തര മന്ത്രാലയം, മുനിസിപ്പാലിറ്റി, മറ്റു ബന്ധപ്പെട്ട സർക്കാർ വകുപ്പുകൾ എന്നിവ ഏകോപിപ്പിച്ചാണ് പരിശോധന സംഘടിപ്പിച്ചത്.
വിപണിയിലെ നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുകയും നിയമലംഘനങ്ങൾ കണ്ടെത്തി തിരുത്തൽ നടപടി സ്വീകരിക്കുകയുമാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം.
പൊതുജന സുരക്ഷയും ജൈവസുരക്ഷ മാനദണ്ഡങ്ങളും കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുമെന്ന് അധികൃതർ വ്യക്തമാക്കി. പരിശോധനയിൽ കണ്ടെത്തുന്ന ക്രമക്കേടുകൾക്കെതിരെ ആവശ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.