കുവൈത്തിൽ ജാഗ്രതാ നിർദേശം

കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അടിയന്തിര സാഹചര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ആഭ്യന്തര മന്ത്രാലയം ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. മുന്നറിയിപ്പ് സൈറണുകൾ ആസന്നമായ അപകടമോ ദുരന്തമോ സൂചിപ്പിക്കുന്നതാകാം. ഇത്തരം ഘട്ടങ്ങളിൽ ആശങ്കപ്പെടാതെ ആവശ്യമായ

മുൻകരുതലുകൾ നടപടികൾ സ്വീകരിക്കണം. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി മന്ത്രാലയം നൽകുന്ന മാർഗ്ഗനിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർത്ഥിച്ചു.

പ്രധാന നിർദ്ദേശങ്ങൾ

സൈറൺ മുഴങ്ങുമ്പോൾ പരിഭ്രാന്തരാകാതെ ശാന്തതയും സംയമനവും പാലിക്കണം.

ഗ്യാസ്, വൈദ്യുതി കണക്ഷനുകൾ ഉടൻ തന്നെ ഓഫ് ചെയ്യുക.

അപകടസാധ്യതയുള്ള വസ്തുക്കൾ, പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ എന്നിവ നീക്കം ചെയ്യുകയും സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റുകയും വേണം.

അടിയന്തര ഘട്ടങ്ങളിൽ കെട്ടിടങ്ങളിലെയും ഫ്ലാറ്റുകളിലെയും ലിഫ്റ്റുകൾ ഉപയോഗിക്കരുത്. എമർജൻസി എക്സിറ്റ് വഴിയോ പടികൾ വഴിയോ പുറത്തേക്ക് ഇറങ്ങുക.

അടിയന്തിര ഘട്ടത്തിൽ ബേസ്‌മെന്റുകളോ അല്ലെങ്കിൽ മന്ത്രാലയം നിർദ്ദേശിച്ചിട്ടുള്ള സുരക്ഷിതമായ അഭയകേന്ദ്രങ്ങളെയോ ആശ്രയിക്കുക.

ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ മാത്രം വിശ്വസിക്കുക. സിവിൽ ഡിഫൻസ് നൽകുന്ന തുടർ നിർദ്ദേശങ്ങൾ ശ്രദ്ധിക്കുക.

Tags:    
News Summary - Precautionary warning in Kuwait; take precautions when the siren sounds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.