കുവൈത്ത് സിറ്റി: ലൈസൻസില്ലാത്ത തോക്കും വെടിക്കോപ്പുകളും കൈവശം വെച്ച പ്രതിയെ കുവൈത്ത് സുരക്ഷ സേന അറസ്റ്റ് ചെയ്തു. ക്രിമിനൽ സെക്യൂരിറ്റി വിഭാഗം നടത്തിയ നിരീക്ഷണത്തിനും അന്വേഷണത്തിനും പിന്നാലെയാണ് നടപടി.പ്രതിയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാത്ത തോക്കും വെടിക്കോപ്പുകളും പിടിച്ചെടുത്തു.പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് നിയമ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.ലൈസൻസ് ഇല്ലാതെ ആയുധങ്ങൾ കൈവശം വെക്കുന്നത് ഗുരുതരമായ കുറ്റമാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.