കുവൈത്ത് ദേശീയ പതാകയുടെ നിറങ്ങളാൽ അലങ്കരിച്ച ദുബായ് എയർപോർട്ടിലെ സ്മാർട്ട് ഗേറ്റ്
കുവൈത്ത് സിറ്റി: കുവൈത്തിന്റെ ദേശീയദിനത്തോടനുബന്ധിച്ച് ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ് ദുബൈ വർണാഭമായ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. യു.എ.ഇ-കുവൈത്ത് സഹോദരബന്ധത്തിന്റെ ദൃഢതയും അടുപ്പവും വിളിച്ചോതുന്നതായിരുന്നു പരിപാടികൾ.
ദുബായ് എയർപോർട്ടിൽ കുവൈത്ത് ദേശീയ ദിനത്തിന്റെ ഭാഗമായി യാത്രക്കാരുടെ പാസ്പോർട്ടിൽ പതിച്ച പ്രത്യേക സ്റ്റാമ്പ്
വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ കുവൈത്ത് ദേശീയപതാക നൽകി സ്വാഗതം ചെയ്തു. സ്മാർട്ട് ഗേറ്റുകൾ കുവൈത്ത് പതാകയുടെ നിറങ്ങളിൽ പ്രകാശമണിയിക്കുകയും, പ്രത്യേക പ്രവേശനപാത ഒരുക്കുകയും ചെയ്തു. യാത്രക്കാർക്ക് പ്രതീകാത്മക സമ്മാനങ്ങളും വിതരണം ചെയ്തു.
കുട്ടികളെ സ്നേഹപൂർവം വരവേറ്റ സാലമ് , സലാമ എന്നീ കഥാപാത്രങ്ങൾ ആഘോഷത്തിന് സന്തോഷവും ഉല്ലാസവും പകർന്നു. കുടുംബങ്ങളുമായി എത്തിയ യാത്രക്കാരും ആഘോഷ പരിപാടിയിൽ പങ്കുചേർന്നു.
എമിറേറ്റ്സ് ഇന്റഗ്രേറ്റഡ് ടെലികമ്യൂണിക്കേഷൻസ് കമ്പനിയുമായി സഹകരിച്ചാണ് ജി.ഡി.ആർ.എഫ്.എ ദുബൈ പരിപാടികൾ സംഘടിപ്പിച്ചത്. സൗഹൃദം, ആദരവ്, ഐക്യദാർഢ്യം എന്നീ മൂല്യങ്ങൾ ഇരുരാജ്യങ്ങളുടെയും ജനങ്ങൾ തമ്മിൽ ശക്തമായി നിലനിൽക്കുന്നുവെന്ന സന്ദേശമാണ് ആഘോഷങ്ങളിലുടെ കൈമാറിയതെന്ന് അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.