കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ച രാജ്യത്ത് നടത്തിയ പരിശോധനയിൽ 24,783 ഗതാഗത നിയമലംഘനങ്ങൾ പുറപ്പെടുവിച്ചതായി ജനറൽ ട്രാഫിക് വകുപ്പ് റിപ്പോർട്ട് ചെയ്തു. ഇതേ കാലയളവിൽ താമസ നിയമങ്ങൾ ലംഘിച്ച 42 വ്യക്തികളെ പിടികൂടി. 331 മോട്ടോർ സൈക്കിളുകൾ പിടിച്ചെടുത്തു. പൊലീസ് 38 തിരയുന്ന വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ജുഡീഷ്യറി ആവശ്യപ്പെട്ട 12 വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്തു.
പരിക്കേറ്റതരത്തിൽ 255 ഗതാഗത അപകടങ്ങളും പരിക്കുകളില്ലാതെ 1,515 അപകടങ്ങളും ഈ കാലയളിൽ റിപ്പോർട്ടു ചെയ്തു.
പൊതു സുരക്ഷ നിലനിർത്തൽ, ഗതാഗത നിയമങ്ങൾ നടപ്പിലാക്കൽ, താമസ, ജുഡീഷ്യൽ ചട്ടങ്ങളുടെ ലംഘനങ്ങൾ പരിഹരിക്കുന്നതിനുമുള്ള തുടർച്ചയായ ശ്രമങ്ങൾ എന്നിവയുടെ ഭാഗമായാണ് പരിശോധനയെന്ന് അധികൃതർ വ്യക്തമാക്കി.
ഗതാഗത തിരക്കും അപകടങ്ങളും കുറക്കൽ, നിയമലംഘകരെ നിയന്ത്രിക്കൽ, റോഡ് സുരക്ഷ വർധിപ്പിക്കൽ എന്നിവയുടെ ഭാഗമായി ജനറൽ ട്രാഫിക് വകുപ്പ് രാജ്യത്ത് നിരന്തര പരിശോധന നടത്തിവരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.