പ്രവാസി ലീഗൽ സെൽ ദേശീയ, വിമോചന ദിനാഘോഷത്തിൽനിന്ന്
കുവൈത്ത് സിറ്റി: പ്രവാസി ലീഗൽ സെൽ (പി.എൽ.സി) കുവൈത്ത് ചാപ്റ്റർ- കുവൈത്ത് ദേശീയ ദിനവും, വിമോചന ദിനവും ആഘോഷിച്ചു. പി.എൽ.സി കുവൈത്ത് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് ഉദ്ഘാടനം ചെയ്തു. പ്രവാസി ലീഗൽ സെൽ കുവൈത്ത് ചാപ്റ്റർ ജനറൽ സെക്രട്ടറി ഷൈജിത് അധ്യക്ഷതവഹിച്ചു. പി.എൽ.സി കുവൈത്ത് അംഗങ്ങളും, അലക്സ് മാത്യു, ഷംഷീർ ബാബു, ഷാജി ഭാസ്കർ, സണ്ണി അല്ലീസ്, ഈപ്പൻ വർഗ്ഗീസ്, ഷംസുദ്ദീൻ, പ്രിയേഷ് , സബീഷ്, സജിത്, മെഹബൂബ്, ഷാഹിൻ, ജയേഷ്, പ്രശാന്ത്, അരുൾ രാജ്, ജിനു വാകത്താനം, സണ്ണി മിറാൻഡ എന്നിവരടക്കമുള്ള മറ്റു സംഘടനാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. പ്രവാസി ലീഗൽ സെൽ സെക്രട്ടറി ശ്രീകുമാർ സ്വാഗതവും ട്രഷറർ രാജേഷ് ഗോപി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.