പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ ഉ​ട​ൻ ശൈ​ത്യ​കാ​ല ത​മ്പ്​ സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ഇ​നി നാ​ലു​ദി​വ​സം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്ത് ശൈ​ത്യ​കാ​ല ത​മ്പ് സീ​സ​ൺ അ​വ​സാ​നി​ക്കാ​ൻ ഇ​നി നാ​ലു​ദി​വ​സം മാ​ത്രം. മാ​ർ ​ച്ച്​ 15 വ​രെ​യാ​ണ്​ ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ നി​ല​നി​ർ​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത്. അ​തി​നു​ള്ളി​ൽ പൊ​ളി​ച്ചു​നീ​ക്കാ​ൻ ത​മ്പു​ട​മ​ക​ൾ​ക്ക്​ മു​നി​സി​പ്പാ​ലി​റ്റി നി​ർ​ദേ​ശം ന​ൽ​കി. ത​മ്പു​കാ​ലം നീ​ട്ടി​യേ​ക്കു​മെ​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും മ​റ്റും പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ അ​ധി​കൃ​ത​ർ നി​ഷേ​ധി​ച്ചു. മാ​ർ​ച്ച്​ 15 ക​ഴി​ഞ്ഞ് പ്ര​വ​ർ​ത്തി​ക്കു​ന്ന ത​മ്പു​ക​ൾ പൊ​ളി​ച്ചു​നീ​ക്കു​ക​യും ഉ​ട​മ​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യും ചെ​യ്യു​മെ​ന്ന് അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ൻ​വ​ർ​ഷ​ങ്ങ​ളി​ൽ​നി​ന്ന്​ വൈ​കി​യാ​ണ്​ ഇ​ത്ത​വ​ണ ത​മ്പ്​ ലൈ​സ​ൻ​സ്​ അ​നു​വ​ദി​ച്ച​ത്. സാ​ധാ​ര​ണ ന​വം​ബ​ർ 15 മു​ത​ൽ അ​നു​വ​ദി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്​ ഇ​ത്ത​വ​ണ ഡി​സം​ബ​ർ 31 മു​ത​ലാ​ക്കി.

ശീ​ത​കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി രാ​ജ്യ​ത്ത്​ അ​നു​ഭ​വ​പ്പെ​ട്ട ക​ന​ത്ത​മ​ഴ​യി​ൽ മ​രു​പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ട​തും ഗ​ൾ​ഫ് യു​ദ്ധ​കാ​ല​ത്ത് ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട കു​ഴി​ബോം​ബു​ക​ളു​ടെ സാ​ന്നി​ധ്യം പ​ല​യി​ട​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ട​തും ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു വൈ​കി​പ്പി​ക്ക​ൽ. മാ​ർ​ച്ച്​ 16ന്​ ​മു​മ്പ്​ ഉ​ട​മ​ക​ൾ പൊ​ളി​ച്ചു​നീ​ക്കാ​ത്ത ത​മ്പു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി പൊ​ളി​ച്ചു​മാ​റ്റി മൂ​ന്നു​മാ​സ​ത്തി​നു​ ശേ​ഷം സാ​ധ​ന​സാ​മ​ഗ്രി​ക​ൾ ലേ​ലം ചെ​യ്​​തു വി​ൽ​ക്കും. ലൈ​സ​ൻ​സ്​ ഉ​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ ത​മ്പു​ക​ൾ​ക്ക്​ ഇ​ത്​ ബാ​ധ​ക​മാ​ണ്. മു​ന്നോ​ടി​യാ​യി ആ​ദ്യം ത​മ്പു​ട​മ​ക​ൾ​ക്ക്​ ​മു​ന്ന​റി​യി​പ്പ്​ നോ​ട്ടീ​സ്​ ന​ൽ​കും. എ​ന്നാ​ൽ, ലൈ​സ​ൻ​സ്​ ഇ​ല്ലാ​ത്ത​വ​ർ​ക്ക്​ ഇൗ ​ആ​നു​കൂ​ല്യം ല​ഭി​ക്കി​ല്ല. പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ മു​നി​സി​പ്പാ​ലി​റ്റി ഇൗ ​ആ​ഴ്​​ച ത​ന്നെ ആ​രം​ഭി​ക്കും. ആ​ദ്യം ലൈ​സ​ൻ​സി​ല്ലാ​ത്ത ത​മ്പു​ക​ൾ ക​ണ്ടെ​ത്താ​നാ​ണ്​ അ​ധി​കൃ​ത​ർ ശ്ര​മി​ക്കു​ക. അ​തു​ക​ഴി​ഞ്ഞാ​ണ്​ ലൈ​സ​ൻ​സു​ള്ള ത​മ്പു​ക​ൾ നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞും നീ​ക്കാ​ത്ത​ത്​ പി​ടി​കൂ​ടാ​നി​റ​ങ്ങു​ക.

Tags:    
News Summary - shaithyakaala thamb season-kuwait-kuwait news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.