Posted On
date_range Updated On
date_range കുവൈത്ത് എണ്ണവിലയിൽ കുറവ്
കുവൈത്ത് സിറ്റി: കുവൈത്ത് എണ്ണവില ബാരലിന് 1.41 ഡോളർ കുറഞ്ഞു. ഇതോടെ എണ്ണവില ബാരലിന് 101.03 ഡോളറായതായി കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് 102.44 ഡോളറായിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിലും എണ്ണവിലയിൽ ഇടിവ് രേഖപ്പെടുത്തി. മേഖലയിൽ സംഘർഷത്തിൽ അയവുവന്നതാണ് എണ്ണ വില കുറയാൻ കാരണമെന്നാണ് സൂചന. ഇറാൻ-യു.എസ് സംഘർഷവും, ഹുർമുസ് കടലിടുക്ക് അടച്ചതും എണ്ണവിലയിൽ കുത്തനെയുള്ള ഉയർച്ചക്ക് കാരണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.