ഉദ്യോഗസ്ഥർ പരിശോധനയിൽ

വാണിജ്യ സഥാപനങ്ങളിൽ പരിശോധന; 93 നിയമലംഘനങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ഫർവാനിയ, കുവൈത്ത് സിറ്റി, അഹ്മദി ഗവർണറേറ്റുകളിലെ വാണിജ്യ സഥാപനങ്ങളിൽ പരിശോധന. സംയുക്ത പരിശോധനയിൽ 93 നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഫർവാനിയ ഗവർണറേറ്റിൽ നടത്തിയ പരിശോധനകളിൽ 30 നിയമലംഘനങ്ങൾ കണ്ടെത്തി.

നിർമാണ രാജ്യം രേഖപ്പെടുത്താത്ത വസ്തുക്കളുടെ വിൽപ്പന, പുകയില ഗം പോലുള്ള നിരോധിത വസ്തുക്കളുടെ വിൽപ്പന, ആവശ്യമായ വിവരങ്ങൾ ലേബൽ ചെയ്യുന്നതിൽ പരാജയപ്പെടൽ, തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം എന്നിവ ഇതിൽ ഉൾപ്പെടുന്നു. ലൈസൻസില്ലാത്ത എട്ട് ബിസിനസുകൾ ഉൾപ്പെടെയുള്ളവക്ക് നോട്ടീസുകൾ നൽകി. എനർജി ഡ്രിങ്കുകളുടെ വിൽപ്പനയിലെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് പലചരക്ക് കടകൾക്ക് മുന്നറിയിപ്പുകളും നൽകി.

കുവൈത്ത് സിറ്റി, അഹ്മദി ഗവർണറേറ്റുകളിലെ സംയുക്ത പരിശോധനയിൽ 63 നിമയ ലംഘനങ്ങൾ രേഖപ്പെടുത്തി. സ്പെയർ പാർട്‌സുകളുടെ വാറന്റി കാലയളവ് വ്യക്തമാക്കാത്തത്, എനർജി ഡ്രിങ്കുകളുടെ വിൽപ്പന നിയമങ്ങൾ പാലിക്കാത്തത്, ഡ്രോണുകളുടെ വിൽപ്പനയും വ്യാപാരവും എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഉപഭോക്തൃ അവകാശങ്ങൾ ഉറപ്പാക്കുക, വാണിജ്യ ലൈസൻസിംഗും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടാണ് പരിശോധനകൾ നടന്നതെന്നും ഇവ തുടരുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Inspection of commercial establishments; 93 violations found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.