Posted On
date_range Updated On
date_range ഓൺലൈനിൽ വ്യാജ നിക്ഷേപ പദ്ധതികൾ; ജാഗ്രത പാലിക്കണം
കുവൈത്ത് സിറ്റി: രാജ്യത്ത് വ്യാജ നിക്ഷേപ പദ്ധതികൾ ഓൺലൈനിൽ പ്രചരിക്കുന്നതായി മുന്നറിയിപ്പ്. തട്ടിപ്പിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും അധികൃതർ ഉണർത്തി. വിരമിച്ചവരെയും ജീവനക്കാരെയും ലക്ഷ്യമിട്ടുള്ള ഒരു പുതിയ നിക്ഷേപ പദ്ധതിയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടുകളെ തുടർന്നാണ് വിശദീകരണം.
ഈ അവകാശവാദങ്ങൾ തെറ്റാണെന്നും തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും പബ്ലിക് ഇൻസ്റ്റിറ്റ്യൂഷൻ ഫോർ സോഷ്യൽ സെക്യൂരിറ്റി വ്യക്തമാക്കി. ഏതെങ്കിലും വ്യക്തിയുമായോ സ്ഥാപനവുമായോ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ പങ്കിടരുത്. വഞ്ചനയിൽ വീഴാതെ ജാഗ്രത പാലിക്കണമെന്നും ഉണർത്തി. കൃത്യമായ അപ്‌ഡേറ്റുകൾക്കും വിവരങ്ങൾക്കും പൗരന്മാരും താമസക്കാരും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ചാനലുകളെ മാത്രം ആശ്രയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.