നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് ആശുപത്രിയിൽ സന്ദർശിക്കുന്നു 

ആക്രമണത്തിൽ പരിക്കേറ്റവരെ നാഷനൽ ഗാർഡ് അണ്ടർ സെക്രട്ടറി സന്ദർശിച്ചു

കുവൈത്ത് സിറ്റി: വ്യാഴാഴ്ച നാഷണൽ ഗാർഡ് സൈറ്റിന് നേരയുണ്ടായ ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ് ചികിൽസയിലുള്ളവരെ നാഷണൽ ഗാർഡ് അണ്ടർ സെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ ഹമദ് അൽ ബർജാസ് ആശുപത്രിയിൽ സന്ദർശിച്ചു.

പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പറഞ്ഞ അദ്ദേഹം നല്ല ആരോഗ്യം ആശംസിച്ചു. ചികിൽസയിലുള്ളവരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചും അവർക്ക് നൽകുന്ന ചികിത്സാ സേവനങ്ങളെക്കുറിച്ചും മെഡിക്കൽ സംഘം ലെഫ്റ്റനന്റ് ജനറൽ അൽ ബർജാസിന് വിശദീകരിച്ചു നൽകി. ചികിൽസയിലുള്ളവരുടെ അവസ്ഥ തുടർച്ചയായി നിരീക്ഷിക്കാനുള്ള നാഷണൽ ഗാർഡിന്റെ പ്രതിബദ്ധത ലെഫ്റ്റനന്റ് ജനറൽ വ്യക്തമാക്കി. 

Tags:    
News Summary - National Guard Undersecretary visits those injured in attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.