രാജ്യത്ത് വായു ഗുണനിലവാരം നല്ല നിലയിൽ തുടരുന്നു

കുവൈത്ത് സിറ്റി: രാജ്യത്ത് വായുവിന്റെ ഗുണനിലവാരം നല്ല നിലയിൽ തുടരുന്നതായി പരിസ്ഥിതി പൊതുഅതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം മലിനീകരണ സാന്ദ്രത ദേശീയ മാനദണ്ഡങ്ങൾക്ക് താഴെയാണെന്നും ആരോഗ്യപരമായ അപകടങ്ങളൊന്നുമില്ലെന്നും വ്യക്തമാക്കി.

ഫഹാഹീൽ, റുമൈത്തിയ, അലി സബാഹ് അൽ സാലിം എന്നിവിടങ്ങളിൽ മലിനീകരണം വളരെ കുറഞ്ഞ നിലയിലാണ്. ആരോഗ്യ പ്രശ്നങ്ങൾക്ക് സാധ്യതയില്ലെന്നും അധികൃതർ ഉറപ്പുനൽകി. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി വായുവിന്റെ ഗുണനിലവാരം തത്സമയം നിരീക്ഷിക്കണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. പരിസ്ഥിതി അവബോധവും സുതാര്യതയും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.

Tags:    
News Summary - Air quality in the country remains good

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.