മലയാളി മംസ്- ബി.ഡി.കെ അംഗങ്ങൾ രക്തദാന ക്യാമ്പിൽ

മലയാളി മംസ്- ബി.ഡി.കെ രക്തദാന ക്യാമ്പ്

കുവൈത്ത് സിറ്റി: മലയാളി മംസ് മിഡിൽ ഈസ്റ്റ് കുവൈറ്റ് ബ്ലഡ് ഡോണേഴ്സ് കേരള (ബി.ഡി.കെ) കുവൈത്ത് ചാപ്റ്ററുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ നടന്ന ക്യാമ്പ് സമൂഹ്യസേവനവും മനുഷ്യസ്നേഹവും ഉയർത്തിപ്പിടിക്കുന്ന മാതൃകാ പ്രവർത്തനമായി.

അന്താരാഷ്ട്ര വനിതാദിനാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. മലയാളി മംസ് അംഗങ്ങളും ബി.ഡി.കെ കുവൈത്ത് ചാപ്റ്റർ സന്നദ്ധപ്രവർത്തകരും ക്യാമ്പ് ഏകോപിപ്പിച്ചു. രക്തദാനത്തിൽ പങ്കെടുത്ത എല്ലാ ദാതാക്കളെയും സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. രക്തദാന ക്യാമ്പുകൾ,അവബോധ പരിപാടികൾ എന്നിവ സംഘടിപ്പിക്കാൻ ആഗ്രഹിക്കുന്ന സംഘടനകൾ, അസോസിയേഷനുകൾ, സ്ഥാപനങ്ങൾ എന്നിവർ 69997588 എന്ന നമ്പറിൽ ബന്ധപ്പെടാമെന്ന് ബി.ഡി.കെ അറിയിച്ചു.

Tags:    
News Summary - Malayali Mums- BDK Blood Donation Camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.