കുവൈത്ത് സിറ്റി: കുവൈത്ത് ദേശീയ, വിമോചന ദിന ആഘോഷ പരിപാടിയുടെ ഭാഗമായി ശൈഖ് ജാബിര്‍ അ ഹ്മദ് സാംസ്കാരിക കേന്ദ്രത്തില്‍ കുവൈത്ത് ചരിത്രം വിവരിക്കുന്ന ജലനൃത്തം പ്രദര്‍ശിപ്പിക്കും. മുന്‍ അമീറിെൻറ സ്മരണകളുണര്ത്തുന്നവിധം കുവൈത്ത് ചരിത്രത്തിനെക്കുറിച്ചുള്ള ഡോക്യൂമെൻററി ഫിലിമാണ് വെള്ളത്തിെൻറ പശ്ചാത്തലത്തിൽ പ്രദർശിപ്പിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി. പുതിയ തലമുറക്കിടയില്‍ രാജ്യം സ്നേഹം വളര്‍ത്തിയെടുക്കാന്‍ ഇതു സഹായകരമാകുമെന്ന് അധികൃതർ പ്രതീക്ഷ പ്രകടിപ്പിച്ചു. ദേശീയ ദിനാഘോഷം സമാപിക്കുംവരെ ദിവസവും വൈകുന്നേരം ഏഴുമണിക്കും രാത്രി 9.30നുമാണ് പ്രദര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.