കുവൈത്ത് സിറ്റി: പണി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്ന ശദാദിയ സർവകലാശാലയിലെ രണ് ടു കോളജുകള്‍ക്ക് അഗ്നിശമന വിഭാഗം ക്ലിയറന്‍സ് കൊടുത്തു. അഗ്നിശമന വിഭാഗം മുന്നോട്ടു വെക്കുന്ന നിബന്ധനകളും നിര്‍ദേശങ്ങളും പൂര്ത്തീകരിച്ചതിെൻറ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സർട്ടിഫിക്കറ്റ് നല്‍കിയത്. ആദ്യമായാണ് ശദാദിയ സർവകലാശാലക്ക് കീഴിലുള്ള രണ്ടു കോളജുകള്‍ക്ക് പ്രവര്‍ത്തനമാരംഭിക്കാനുള്ള അഗ്നിശമന വിഭാഗത്തിെൻറ അനുമതി നല്‍കുന്നത്.
ആറ് കോളജുകള്‍ക്കു കൂടി ഉടന്‍ ക്ലിയറന്‍സ് നല്കുമെന്നു അഗ്നിശമന വിഭാഗം തലവന്‍ ഖാലിദ് ഫഹദ് അറിയിച്ചു. ശദാദിയ സർവകലാശാലക്ക് കീഴില്‍ നൂറോളം കോളജുകളാണ് വരുന്നത്. പണിപൂര്ത്തീകരിച്ചതിന് ശേഷം അഗ്നിശമനസേന മുന്നോട്ടുവെക്കുന്ന നിബന്ധനകളും നിയമങ്ങളും നടപ്പില്‍ വരുത്തിയാല്‍ എല്ലാത്തിനും ക്ലിയറന്‍സ് നല്‍കുമെന്ന് ഖാലിദ് ഫഹദ് കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.