Posted On
date_range Updated On
date_range വേലക്കാരി കെട്ടിടത്തിൽനിന്ന് വീഴുന്നത് കാമറയിൽ പകർത്തിയ സ്വദേശിക്ക് തടവും പിഴയും
കുവൈത്ത് സിറ്റി: വീട്ടുവേലക്കാരി കെട്ടിടത്തിെൻറ ഏഴാം നിലയിലെ ജനലിലൂടെ വീഴുേമ്പാ ൾ രക്ഷിക്കാൻ ശ്രമിക്കാതെ വിഡിയോ പകർത്തിയ കുവൈത്തി സ്ത്രീക്ക് സുപ്രീംകോടതി 20 മാസം തടവും 900 ദീനാർ പിഴയും ശിക്ഷ വിധിച്ചു. 2017 മാർച്ചിലാണ് സംഭവം. ഇത്യോപ്യൻ ഗാർഹികത്തൊഴിലാളിയാണ് വീണത്. തൊഴിലാളി വീഴുന്ന വിഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് വലിയ വിമർശനത്തിനിടയായിരുന്നു. അപകടത്തിൽപെട്ട വേലക്കാരി രക്ഷിക്കാൻ അപേക്ഷിക്കുന്നുണ്ടായിരുന്നു. അത് പരിഗണിക്കാതെയാണ് വിഡിയോ പകർത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.