അയ്യപ്പൻ മോഹനന്​ യാത്രയയപ്പ്​ നൽകി

കുവൈത്ത്​ സിറ്റി: 28 വർഷത്തെ പ്രവാസജീവിധം മതിയാക്കി നാട്ടിലേക്ക്​ മടങ്ങുന്ന അയ്യപ്പൻ മോഹനന്​ (60) സഹപ്രവർത്തകരും സുഹൃത്തുക്കളും ചേർന്ന്​ യാത്രയയപ്പ്​ നൽകി. കുവൈത്ത്​ സെൻറർ ഫോർ മെൻറൽ ഹെൽത്ത് ഹോസ്പിറ്റലിൽ 28 വർഷമായി നഴ്​സായി സേവനം അനുഷ്​ടിച്ച അദ്ദേഹം സാമൂഹിക രംഗത്തും പ്രവർത്തിച്ചിരുന്നു. ആലപ്പുഴ സ്വദേശിയാണ്​. ഭാര്യയും രണ്ട് മക്കളുമുണ്ട്​. യാത്രയയപ്പ്​ ചടങ്ങിൽ സൈക്യാ​ട്രി ഹോസ്​പിറ്റൽ നഴ്​സിങ്​ അസിസ്​റ്റൻറ്​ ഡയറക്​ടർ ജോൺ, ഡാറ്റ്​സൺ, അരുൺ ശ്യാം, ഉല്ലാസ്​, മനോജ്​ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.