അബ്​ദുറഹ്​മാൻ കോയക്ക്​ കെ.ഐ.സി കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി

കുവൈത്ത് സിറ്റി: 25 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച്​ മടങ്ങുന്ന കുവൈത്ത്​ കേരള ഇസ്​ലാമിക് കൗൺസിൽ ഉംറ സെൽ കേന്ദ്ര കണ്‍വീനർ കോഴിക്കോട് എലത്തൂര്‍ സ്വദേശി അബ്​ദുറഹ്​മാൻ കോയക്ക്​ ഇസ്​ലാമിക് കൗൺസിൽ കേന്ദ്ര കമ്മിറ്റി യാത്രയയപ്പ് നൽകി. കെ.ഐ.സി പ്രസിഡൻറ്​ അബ്​ദുൽ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ ഉദ്​ഘാടനം നിര്‍വഹിച്ചു. കേന്ദ്ര കമ്മിറ്റി ഭാരവാഹികളായ ഇ.എസ്. അബ്​ദുറഹ്​മാന്‍ ഹാജി, മുസ്തഫ ദാരിമി, ഇല്യാസ് മൗലവി, ഇഖ്ബാല്‍ ഫൈസി, അബ്​ദുല്‍ ഹകീം മൗലവി, അബ്​ദുന്നാസര്‍ കോഡൂര്‍, സലാം പെരുവള്ളൂര്‍, നിസാര്‍ അലങ്കാര്‍, മറ്റു മേഖല ഭാരവാഹികള്‍, വിവിധ വകുപ്പ്​ കണ്‍വീനര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അബ്​ദുല്‍ ഗഫൂര്‍ ഫൈസി മൊമ​േൻറാ കൈമാറി. കേന്ദ്ര ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതവും സെക്രട്ടറി മനാഫ് മൗലവി നന്ദിയും പറഞ്ഞു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.