എം. അബ്​ദുൽ മജീദിന്​ കൊയിലാണ്ടി സൗഹൃദ വേദി യാത്രയയപ്പ് നൽകി

കുവൈത്ത്​ സിറ്റി: 40 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ സ്ഥിര താമസത്തിന് പോകുന്ന എം. അബ്​ദുൽ മജീദിന്​ കൊയിലാണ്ടി സൗഹൃദ വേദിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി മുഹമ്മദ്‌ ഷാഫി അധ്യക്ഷത വഹിച്ച യോഗം സാലിഹ് ബാത്ത ഉദ്​ഘാടനം ചെയ്തു. അബ്​ദുൽ ഹാദി ഖിറാഅത്ത് നടത്തി. സിറാജ്, ബഷീർ ബാത്ത, ഹംസ കൊയിലാണ്ടി, റമീസ് സാലിഹ്, ബി. റഈസ് എന്നിവർ സംസാരിച്ചു. എം. അബ്​ദുൽ മജീദ് മറുപടി പ്രസംഗം നടത്തി. എം. പി. ജംഷിദ് സ്വാഗതവും സെയ്ദ് ഷഹീർ ബാഫഖി നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.