കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക പെരുന്നാൾ ആ ഘോഷിച്ചു. വിശുദ്ധ മൂന്നിന്മേൽ കുർബാനക്ക് ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമികത്വവും ഫാ. പി.ജി. ജോസ്, ഫാ. സന്തോഷ് എന്നിവർ സഹ കാർമികത്വവും വഹിച്ചു. തുടർന്ന് മധ്യസ്ഥ പ്രാർഥന, ആശീർവാദം, നേർച്ച വിളമ്പ് എന്നിവയോടുകൂടി പെരുന്നാൾ കൊടിയിറങ്ങി. പെരുന്നാളിനോടനുബന്ധിച്ച് ഇടവകയിലെ മുതിർന്ന അംഗങ്ങളെ ഡോ. തോമസ് മാർ അത്തനാസിയോസ് മെത്രാപ്പോലീത്ത പൊന്നാടയണിയിച്ച് ആദരിച്ചു. ഇടവകയിലെ 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കായി സ്വയം സമർപ്പണ ശുശ്രൂഷകൾ നടത്തി. തുടർന്ന് സെൻറ് സ്റ്റീഫൻസ് ഇടവക തയാറാക്കിയ സുവിശേഷ ഗീതങ്ങളും സന്ധ്യാ സൂത്താറ നമസ്കാരങ്ങളുമടങ്ങിയ ഓഫീർ കീർത്തനങ്ങൾ എന്ന പ്രാർഥനാപുസ്തകം പ്രകാശനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.