സു​ര​ക്ഷ സ്ഥി​തി സു​സ്ഥി​രം; സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

കു​വൈ​ത്ത് സി​റ്റി: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ സു​ര​ക്ഷ സ്ഥി​തി സു​സ്ഥി​ര​മാ​യി തു​ട​രു​ന്നു​വെ​ന്ന​താ​യി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം. സ്ഥി​തി​ഗ​തി​ക​ൾ 24 മ​ണി​ക്കൂ​റും തു​ട​ർ​ച്ച​യാ​യി നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഉ​യ​ർ​ന്ന സ​ന്ന​ദ്ധ​ത, കൃ​ത്യ​മാ​യ നി​രീ​ക്ഷ​ണം, സം​ഭ​വ​വി​കാ​സ​ങ്ങ​ളെ ഉ​ട​ന​ടി വി​ല​യി​രു​ത്ത​ൽ എ​ന്നി​വ​ക്ക് ഊ​ന്ന​ൽ ന​ൽ​കു​ന്നു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

നി​ല​വി​ലെ സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​ക​യും സു​പ്ര​ധാ​ന സ്ഥ​ല​ങ്ങ​ളി​ൽ വി​ന്യാ​സം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. പ്ര​ശ്ന​ങ്ങ​ളി​ൽ പെ​ട്ടെ​ന്നു​ള്ള പ്ര​തി​ക​ര​ണ​വും, പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കും സു​ര​ക്ഷ​യും സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കി.

സ്ഥി​തി​ഗ​തി​ക​ൾ സു​ര​ക്ഷി​ത​വും സു​സ്ഥി​ര​വു​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. രാ​ജ്യ​ത്തെ മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ളും എ​ല്ലാ സാ​ഹ​ച​ര്യ​ങ്ങ​ളി​ലും സു​ര​ക്ഷ​യും സ​മാ​ധാ​ന​വും നി​ല​നി​ർ​ത്താ​ൻ പൂ​ർ​ണ ഏ​കോ​പ​ന​ത്തോ​ടെ​യും ഉ​യ​ർ​ന്ന സ​ന്ന​ദ്ധ​ത​യോ​ടെ​യും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 

Tags:    
News Summary - Security situation stable; situation under observation,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.