Posted On
date_range Updated On
date_range സുരക്ഷാ പരിശോധന: 38 പേർ അറസ്റ്റിൽ
കുവൈത്ത്സിറ്റി: മഹ്ബൂലയിൽ നടത്തിയ സുരക്ഷാ പരിശോധനയിൽ പൊലീസ് 258 നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ കുറ്റങ്ങൾ ചുമത്തി 38 പേരെ അറസ്റ്റുചെയ്തു.
ആഭ്യന്തര മന്ത്രാലയം ആക്ടിങ് അണ്ടർ സെക്രട്ടറി ലഫ്റ്റനന്റ് ജനറൽ ശൈഖ് സാലിം നവാഫ് അൽ അഹമ്മദ് അസ്സബാഹിന്റെ നേരിട്ടുള്ള തുടർനടപടികളോടെയായിരുന്നു പരിശോധന. രാജ്യത്തുടനീളം നടന്നുവരുന്ന വിപുലമായ സുരക്ഷാ പരിശോധനകളുടെ തുടർച്ചയാണ് ഇതും. 258 ട്രാഫിക് നിയമലംഘനങ്ങൾ, 15 റസിഡൻസി നിയമലംഘനങ്ങൾ, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട വ്യക്തികൾ എന്നിങ്ങനെ നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.