കുവൈത്ത് സിറ്റി: ഷർഖിലെ പുരാതന പാർപ്പിട സമുച്ചയമായ സവാബിർ കോംപ്ലക്സിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്ത്. സമൂഹ മാധ്യമങ്ങളിൽ ‘സേവ് സവാ ബിർ’ ഹാഷ്ടാഗുമായി കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. പ്രദേശത്ത് പുതിയ വികസന പദ്ധതികൾ യാഥാർഥ്യമാക്കുന്നതിെൻറ ഭാഗമായി സവാബിറിൽനിന്ന് ഒഴിഞ്ഞുപോകാൻ താമസക്കാർക്ക് നേരത്തേ നിർദേശം നൽകിയതാണ്. എന്നാൽ, മാസങ്ങൾ കഴിഞ്ഞിട്ടും താമസക്കാരെ പൂർണമായി ഒഴിപ്പിക്കാൻ സാധിക്കാത്തതിനാൽ നിർദിഷ്ട പദ്ധതികൾ നടപ്പാക്കുന്നതിൽ താമസം നേരിടുകയാണ്. ഈ പശ്ചാത്തലത്തിൽ ജല, വൈദ്യുത മന്ത്രാലയം കെട്ടിട സമുച്ചയത്തിലേക്കുള്ള ജലവും വൈദ്യുതിയും വിച്ഛേദിക്കുന്ന നടപടികൾ തുടങ്ങി. വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചാലും തങ്ങൾ ഇവിടെത്തന്നെ തുടരുമെന്നാണ് ഒരുവിഭാഗം ആളുകൾ പറയുന്നത്.
1981ൽ പണിത സവാബിർ കോംപ്ലക്സിൽ 33 കെട്ടിടങ്ങളിലായി 520 അപ്പാർട്മെൻറുകളാണുള്ളത്. 70 ശതമാനം അപ്പാർട്മെൻറുകളിൽനിന്നും ആളുകളെ ഒഴിപ്പിച്ചിട്ടുണ്ട്. ബാക്കിയുള്ളവരിൽ ഒരുവിഭാഗമാണ് ഒഴിയാൻ തയാറാവാതെ ചെറുത്തുനിൽക്കുന്നത്. നോർത്ത് വെസ്റ്റ് സുലൈബീകാതിൽ അപ്പാർട്മെൻറ് അല്ലെങ്കിൽ സാമ്പത്തികമായി നഷ്ടപരിഹാരം ആണ് ഒഴിയുന്നവർക്ക് വാഗ്ദാനം നൽകുന്നത്. ഒരുവിഭാഗം നഷ്ടപരിഹാരം ലഭിച്ചാൽ മാറാൻ തയാറാണ്. സവാബിർ പ്രശ്നം പരിഹരിക്കാനുള്ള സർക്കാറിെൻറ ശ്രമം ആരംഭിച്ചിട്ട് വർഷങ്ങളായി. വേണ്ടത്ര പരിചരണം ഇല്ലാതെ സവാബിർ കോംപ്ലക്സിെൻറ ഒരുഭാഗം താമസയോഗ്യമല്ലാതായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.