കുവൈത്ത് സിറ്റി: ഇറാഖിൽ നടക്കുന്ന പശ്ചിമേഷ്യൻ ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്തിന് വി ജയത്തുടക്കം. ബി ഗ്രൂപ്പിൽ കരുത്തരായ സൗദിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കുവൈത്ത് തോൽപിച്ചത്. കുവൈത്തിനുവേണ്ടി ഹുസൈൻ അൽ മൂസാവി, ഫൈസൽ അജബ് എന്നിവർ ഗോൾ നേടിയപ്പോ ൾ റാബി സുഫ്യാനിയിലൂടെയാണ് സൗദിയുടെ ആശ്വാസ ഗോൾ. ആദ്യമിനിറ്റ് മുതൽ ആക്രമിച്ച് കളിച്ച കുവൈത്തിനെ ഞെട്ടിച്ച് 13ാം മിനിറ്റിൽ സൗദിയാണ് ആദ്യഗോൾ നേടിയത്. ഗോൾമടക്കാൻ ആഞ്ഞുശ്രമിച്ച കുവൈത്തിന് 24ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഹുസൈൻ അൽ മൂസാവി പാഴാക്കിയില്ല. എന്നാൽ, 31ാം മിനിറ്റിൽ സൗദിക്ക് ലഭിച്ച പെനാൽറ്റി കിക്ക് പോസ്റ്റിലിടിച്ച് മടങ്ങി. കുവൈത്തിന് ഭാഗ്യദിനമാെണന്ന സൂചനയായിരുന്നു അത്.
42ാം മിനിറ്റിൽ പോസ്റ്റിന് മുന്നിൽ സൗദി താരത്തിെൻറ ഹെഡർ പുറത്തേക്കു പോയി. ആദ്യ പകുതിയിൽ കൂടുതൽ അപകടമില്ലാതെ കുവൈത്ത് അതിജീവിച്ചു. രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ച കൂട്ടിയ കുവൈത്ത് 67ാം മിനിറ്റിൽ ലക്ഷ്യം സ്വന്തമാക്കി. രണ്ട് സൗദി താരങ്ങൾക്കൊപ്പം വകഞ്ഞുമാറ്റി ഫൈസൽ അജബ് തൊടുത്ത കിടിലൻ ഷോട്ടിന് സൗദി ഗോൾകീപ്പർക്ക് മറുപടിയുണ്ടായിരുന്നില്ല. പന്ത് വലയുടെ വലത് മൂലയിൽ മുത്തമിട്ടു. 83ാം മിനിറ്റിൽ ഉജ്ജ്വലമായ ഷോട്ട് കുവൈത്ത് ഗോൾ കീപ്പർ പറന്നുതടുത്തതോടെ സൗദിയുടെ സമനില മോഹങ്ങൾ അസ്തമിച്ചു.
ഞായറാഴ്ച രാത്രി നടന്ന ബി ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബഹ്റൈൻ ജോർഡനെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചു. ഇസ്മായിൽ അബ്ദുല്ലത്തീഫ് ആണ് വിജയഗോൾ നേടിയത്. കുവൈത്ത്, സൗദി, ബഹ്റൈൻ, ജോർഡൻ എന്നിവ ബി ഗ്രൂപ്പിലും ഇറാഖ്, ഫലസ്തീൻ, ലബനാൻ, സിറിയ, യെമൻ എന്നിവ എ ഗ്രൂപ്പിലുമാണ്. ഒരോ ഗ്രൂപ്പിലെയും ടീമുകൾ പരസ്പരം ഏറ്റുമുട്ടും. രണ്ട് ഗ്രൂപ്പിലും മുന്നിലെത്തുന്നവർ ഫൈനലിൽ പ്രവേശിക്കും. ആഗസ്റ്റ് 14നാണ് ഫൈനൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.